You are here

  1. Admission 2021

Management Quota Admission

 

UG- മാനേജ്മെൻറ് ക്വോട്ട

 മാനേജ്മെൻറ് ക്വോട്ടയിൽ അഡ്മിഷൻ ലഭിക്കുന്നവർ അടക്കേണ്ട സംഖ്യ പുനക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ നിരക്കനുസരിച്ച് കോളേജ് ഡെവലപ്മെൻ്റ് ഫണ്ടിലേക്ക് ഓരോ വിദ്യാർത്ഥിയും അടക്കേണ്ട സംഖ്യ;

ഗ്രൂപ്പ് A (ബികോം, ബിസിഎ) - Rs. 6500 

ഗ്രൂപ്പ് B (ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഇക്കണോമിക്സ്)- Rs. 5000

ഗ്രൂപ്പ് C (ഫംഗ്ഷണൽ ഇംഗ്ലീഷ്, മലയാളം, സ്റ്റിറ്റിസ്റ്റിക്സ്, ഹിസ്റ്ററി)- Rs. 3500

ഗ്രൂപ്പ് D (മാത്തമാറ്റിക്സ്, ഹിന്ദി, സംസ്കൃതം, ഫിലോസഫി) - Rs. 2000

വില്ലേജ് ഓഫീസിൽ നിന്നും ഹാജരാക്കുന്ന വരുമാന സർട്ടിഫിക്കറ്റ് അനുസരിച്ച് ഈ നിരക്കിൽ താഴെ പറയും പ്രകാരം ഇളവുകൾ ഉണ്ടായിരിക്കും.

a) ഒരു ലക്ഷം രൂപക്ക് താഴെ വാർഷിക വരുമാനമുള്ളവർക്ക് 50%

b) ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവർക്ക് 40%

c) ഒന്നര ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവർക്ക് 30%

d) രണ്ട് ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവർക്ക് 20%

ഇതിന് പുറമെ മാനേജ്മെൻറ് ക്വോട്ടയിലൂടെ അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും ദേവസ്വം ബോർഡ് ഫണ്ടിലേക്ക് 3500 രൂപ അടക്കേണ്ടതുണ്ട്.

 

ADMISSION FOR UNDERGRADUATE COURSES UNDER MANAGEMENT QUOTA - 2021

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ 2021-22 വർഷത്തെ ബിരുദ കോഴ്‌സുകളിലേക്ക് മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കിയതിന് ശേഷം മാനേജ്മെൻറ് ക്വോട്ട ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

1.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിങ്കിൽ കേരളവർമ്മ കോളേജിനെ തിരഞ്ഞെടുത്ത് മാനേജ്മെൻറ് ക്വാട്ട അപ്ളിക്കേഷൻ ഫോം എന്നതിലൂടെ 200 രൂപ ഫീസ് അടച്ച രശീതിയുടെ സോഫ്റ്റ് കോപ്പി അപേക്ഷിക്കുന്ന സമയത്ത് അപ് ലോഡ് ചെയ്യണം

ഇതിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൈറ്റിലേക്ക് പ്രവേശിച്ചാൽ അവിടെ Kerala state തിരഞ്ഞെടുത്ത് അതിൽ educational institution തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്ന് Principal SKVC Thrissur Fees എന്നത് തിരഞ്ഞെടുത്താൽ അതിൽ വരുന്ന വിൻഡോയിൽ മാനേജ്മെൻറ് കോട്ടയിലേക്ക് അടക്കേണ്ട 200 രൂപ ഫീസ് അടക്കാവുന്നതാണ്. അടച്ചതിന് ശേഷം കിട്ടുന്ന രശീതിയുടെ വിവരം ഫോം സമർപ്പിക്കുമ്പോൾ കൂടെ സമർപ്പിക്കേണ്ടതാണ്.

 2. അപേക്ഷ ഓൺ ലൈൻ ആയി പൂരിപ്പിക്കേണ്ട ലിങ്ക് ചുവടെ ചേർക്കുന്നു. (closed!)

 

3.  ബഹു.കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹിന്ദുക്കൾക്ക് മാത്രമേ ശ്രീ കേരളവർമ്മ കോളേജിൽ മാനേജ്മെൻറ് ക്വോട്ടയിൽ ബിരുദ - ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ നൽകാൻ അനുമതിയുള്ളൂ

4.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 2021 - 22 വർഷത്തിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷിച്ചവരിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജ് തിരഞ്ഞെടുത്തവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക

5. അപേക്ഷിക്കുന്നവർ ഹിന്ദു മതക്കാർ ആയിരിക്കുകയും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരുമാകണം

6. ഒരു വിദ്യാർത്ഥി/നി ക്ക് രണ്ട് കോഴ്സുകൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

7. ബഹു.ഹൈക്കോടതി നിർദ്ദേശ പ്രകാരം ഗ്രേഡഡ് മാർക്ക് നിശ്ചയിച്ച് മെറിറ്റടിസ്ഥാനത്തിലായിരിക്കും പ്രവേശനം

8.  വിവിധ ബിരുദ കോഴ്സുകളിലേക്ക് അഡ്മിഷൻ കിട്ടുന്നവർ കോളേജ് ഡെവലപ്മെൻറ് ഫണ്ടിലേക്ക് മാനേജ്മെൻറ് നിശ്ചയിച്ചിട്ടുള്ള ചുവടെ ചേർത്തിട്ടുള്ള സംഖ്യ അടക്കേണ്ടതാണ്. ഇതിന് തയ്യാറുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകുന്നതാണ്.

ഗ്രൂപ്പ് A (ബികോം, ബിസിഎ) - Rs. 6500 

ഗ്രൂപ്പ് B (ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ഇക്കണോമിക്സ്)- Rs. 5000

ഗ്രൂപ്പ് C (ഫംഗ്ഷണൽ ഇംഗ്ലീഷ്, മലയാളം, സ്റ്റിറ്റിസ്റ്റിക്സ്, ഹിസ്റ്ററി)- Rs. 3500

ഗ്രൂപ്പ് D (മാത്തമാറ്റിക്സ്, ഹിന്ദി, സംസ്കൃതം, ഫിലോസഫി) - Rs. 2000

9. +2 അഥവാ തത്തുല്യ കോഴ്സ് സർട്ടിഫിക്കറ്റിൻ്റെ സോഫ്റ്റ് കോപ്പി, യൂണി.യിൽ അപേക്ഷിച്ചതിൻ്റെ സോഫ്റ്റ് കോപ്പി എന്നിവയും മാനേജ്മെൻ്റ് ക്വോട്ടക്ക് അപേക്ഷിക്കുമ്പോൾ അപ് ലോഡ് ചെയ്യേണ്ടതാണ്.

10. മാനേജ്മെൻറ് ക്വോട്ട അഡ്മിഷന് വേണ്ടിയുള്ള പ്രൊവിഷണൽ ലിസ്റ്റും തുടർന്ന്  മെറിറ്റ് ലിസ്റ്റും കോളേജ് വെബ്ബ്സൈറ്റിൽ  പ്രസിദ്ധീകരിക്കുന്നതാണ്. ഇതിനെ കുറിച്ചുള്ള അറിയിപ്പ് പ്രമുഖ മലയാളം ദിന പത്രങ്ങളിലും പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിന് നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമായിരിക്കും കാലാവധി ഉണ്ടായിരിക്കുക. അതിന് ശേഷം ഒഴിവ് ഉണ്ടെങ്കിൽ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

11.  കമ്പ്യൂട്ടറിൽ Mozilla Firefox  എന്ന ബ്രൌസർ ഉപയോഗിച്ച് ഫോം സബ്ബ്മിറ്റ് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാണ്.

Go back to Admissions Home Page